Connect with us

Kerala

സൈനികന് ആദരാഞ്ജലി അർപ്പിച്ച് മന്ത്രി വീണ ജോർജ്

കഴിഞ്ഞ ദിവസം മഞ്ഞ് മലയില്‍ നിന്നാണ് ഈ സൈനികന്റേതുള്‍പ്പെടെ മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചത്.

Published

|

Last Updated

പത്തനംതിട്ട |  56 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമാചല്‍ പ്രദേശിലെ റോഹ്താങ് പാസില്‍ വിമാനാപകടത്തില്‍ വീരചരമം പ്രാപിച്ച സൈനികന്‍ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ചെറിയാന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി തിരുവനന്തപുരം വ്യാമസേന വിമാനത്താവളത്തില്‍ ആരോഗ്യ മന്ത്രി വീണ ജോർജ് ആദരാഞ്ജലി അര്‍പ്പിച്ചു.

കഴിഞ്ഞ ദിവസം മഞ്ഞ് മലയില്‍ നിന്നാണ് ഈ സൈനികന്റേതുള്‍പ്പെടെ മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചത്. ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ എഎന്‍ 12 എയര്‍ക്രാഫ്റ്റ് ആണ് ഹിമാചല്‍ പ്രദേശിലെ റോഹ്താങ് പാസില്‍ 1968ല്‍ അപകടത്തില്‍പ്പെട്ടത്.

ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തിരച്ചില്‍ ഓപ്പറേഷനിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

---- facebook comment plugin here -----

Latest