Connect with us

Kerala

ആശമാരുടെ ഇന്‍സെന്റീവ് കൂട്ടുന്നത് പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചു; കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ച ക്രിയാത്മകമെന്ന് മന്ത്രി വീണ

കേന്ദ്രം ഇന്‍സെന്റീവ് വര്‍ധിപ്പിച്ചാല്‍ കേരളവും വര്‍ധിപ്പിക്കും. കേരളത്തിന്റെ കുടിശ്ശിക എയിംസിന്റെ കാര്യവും കേന്ദ്രമന്ത്രിയുമായി സംസാരിച്ചെന്നും വീണ.

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആശമാരുടെ ഇന്‍സെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കാമന്ന് മന്ത്രി നദ്ദ ഉറപ്പു നല്‍കിയിട്ടുണ്ട്. കേന്ദ്ര നിലപാടില്‍ പ്രതീക്ഷയുണ്ടെന്ന് വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്രം ഇന്‍സെന്റീവ് വര്‍ധിപ്പിച്ചാല്‍ കേരളവും വര്‍ധിപ്പിക്കും. കേരളത്തിന്റെ കുടിശ്ശിക എയിംസിന്റെ കാര്യവും കേന്ദ്രമന്ത്രിയുമായി സംസാരിച്ചെന്നും വീണ വ്യക്തമാക്കി.

കേന്ദ്ര മന്ത്രിയുടെ പാര്‍ലിമെന്റ് മന്ദിരത്തിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര ആരോഗ്യ സെക്രട്ടറിയും ചര്‍ച്ചയില്‍ സംബന്ധിച്ചു.

അതേസമയം, ജെ പി നദ്ദയുമായി വീണാ ജോര്‍ജ് നടത്തിയ കൂടിക്കാഴ്ചയില്‍ പുതുതായി ഒന്നുമില്ലെന്ന് ആശാ വര്‍ക്കേഴ്‌സ് സമര സമിതി പ്രതികരിച്ചു. ഇന്‍സെന്റീവ് കൂട്ടുമെന്ന് കേന്ദ്രം നേരത്തെയും പറഞ്ഞിട്ടുള്ളതാണ്. പുതുതായി എന്തെങ്കിലും ഫലമുണ്ടാക്കാന്‍ കൂടിക്കാഴ്ചയിലൂടെ വീണാ ജോര്‍ജിന് കഴിഞ്ഞില്ലെന്നും ഇന്‍സെന്റീവ് എത്ര രൂപ വര്‍ധിപ്പിക്കുമെന്ന ഉറപ്പ് വാങ്ങാന്‍ പോലുമായില്ലെന്നും സമിതി കുറ്റപ്പെടുത്തി.

Latest