Connect with us

Kerala

പഴയിടത്തിന് പിന്തുണയുമായി മന്ത്രി വി.എന്‍ വാസവന്‍

മനുഷ്യ നന്മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് പഴയിടമെന്ന് മന്ത്രി പറഞ്ഞു.

Published

|

Last Updated

കോട്ടയം| പഴയിടം മോഹനന്‍ നമ്പൂതിയ്ക്ക് പിന്തുണയുമായി മന്ത്രി വി.എന്‍ വാസവന്‍. പഴയിടത്തിന്റെ വീട്ടിലെത്തിയാണ് മന്ത്രി പിന്തുണ അറിയിച്ചത്. മനുഷ്യ നന്മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് പഴയിടമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അദ്ദേഹത്തിന് ഒപ്പമുണ്ട്. കലോത്സവത്തിലേക്ക് തിരിച്ചു വരുന്ന കാര്യത്തില്‍ പഴയിടം നല്ല മനസോടെ ചിന്തിക്കുമെന്നാണ് കരുതുന്നതെന്ന് വി എന്‍ വാസവന്‍ പ്രതികരിച്ചു. പഴയിടത്തിന് നല്ല മനസാണെന്നും കൊവിഡ് കാലത്ത് അത് ജനങ്ങള്‍ കണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പഴയിടം മോഹനന്‍ നമ്പൂതിരിയെ മാറ്റി നിര്‍ത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.