Kerala
മന്ത്രിമാരുടെ വിദേശ യാത്രകള്‍ മോശം കാര്യമല്ല; ലോകം എന്തെന്ന് നേരിട്ട് മനസിലാക്കുക പ്രധാനം: മന്ത്രി പി എ മുഹമ്മദ് റിയാസ്
പ്രധാനമന്ത്രി ഒരുപാട് വിദേശയാത്രകള്‍ നടത്താറുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

കോഴിക്കോട് | യു എ ഇ സന്ദര്‍ശനത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കേന്ദ്രം അനുമതി നിഷേധിച്ചിരിക്കെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. വിദേശ യാത്രകള്‍ മോശം കാര്യമല്ല. ലോകം എന്തെന്ന് നേരിട്ട് മനസിലാക്കുക എന്നത് പ്രധാനമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മന്ത്രിമാര്‍ വിദേശയാത്ര നടത്തുന്നത് ആദ്യമായല്ല. പ്രധാനമന്ത്രി ഒരുപാട് വിദേശയാത്രകള്‍ നടത്താറുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം അബുദാബി നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘം ഇന്ന് യുഎഇയിലേക്ക് പുറപ്പെടും. അബുദാബി സന്ദര്‍ശനത്തില്‍ നിന്ന് ചീഫ് സെക്രട്ടറി വി പി ജോയ് പിന്മാറിയിരുന്നു. പകരം മൂന്നംഗ ഉദ്യോഗസ്ഥ സംഘമാണ് പോകുന്നത്. നോര്‍ക്ക- ഐടി- ടൂറിസം സെക്രട്ടറിമാര്‍ അബുദാബി നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കും. നേരത്തെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കുന്നതിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.