Kerala
മന്ത്രിമാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി
ഉന്നതവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയായെന്നാണ് വിവരം
![](https://assets.sirajlive.com/2025/02/untitled-8-2-897x538.jpg)
തിരുവനന്തപുരം | ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുമായി നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവും കൂടിക്കാഴ്ച നടത്തി.വി സി നിയമനത്തിലെ അനിശ്ചിതത്വം, സ്വകാര്യ സര്‍വകലാശാല ബില്‍ എന്നിവ സംബന്ധിച്ചു ചര്‍ച്ച നടത്തിയതായാണ് വിവരം.
ഉന്നതവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയായെന്നാണ് വിവരം. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടലിലൂടെ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വി സി നിയമനവുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ട്. പല സര്‍വകലാശാലകളിലും സ്ഥിരം വിസിയില്ല. നിയമനവുമായി ബന്ധപ്പെട്ട് വലിയ തടസങ്ങളുണ്ട്.
ഹൈക്കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട കാര്യങ്ങളും നിലനില്‍ക്കുന്നുണ്ട്.
സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ വെട്ടിക്കൊണ്ട് സാങ്കേതിക സര്‍വലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും ആരിഫ് മുഹമ്മദ് ഖാന്‍ താല്‍പ്പര്യമുള്ളയാളുകളെ നിയമിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. ഇത്തരം പ്രശ്നങ്ങളില്‍ ശാസ്വതമായ പരിഹാരവും ഗവണ്‍ണറുടെ ഭാഗത്ത് നിന്ന് അനുഭാവ പൂര്‍ണമായ സമീപനവും പ്രതീക്ഷിച്ചാണ് മന്ത്രിമാര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചതെന്നാണ് വിവരം.