Connect with us

Kerala

മന്ത്രിപദവിയും വെള്ളിത്തിരയും ഒരുമിച്ച്; സുരേഷ് ഗോപിയുടെ മോഹം പൊലിയുന്നു

കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ തത്കാലം സിനിമയില്‍ അഭിനയിക്കേണ്ടതില്ലെന്ന നിലപാട് സര്‍ക്കാര്‍ സുരേഷ് ഗോപിയെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | മന്ത്രിപദത്തില്‍ ഇരുന്നുകൊണ്ടു വെള്ളിത്തിരയില്‍ തിളങ്ങാമെന്ന സുരേഷ് ഗോപിയുടെ മോഹം പൊലിയുന്നു. തൃശൂര്‍ എം പിയായി തെരഞ്ഞെടുക്കപ്പെട്ട ഉടനെ സിനിമ വിട്ടുകളിയില്ലെന്നു പ്രഖ്യാപിച്ച സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും മൂക്കുകയറിട്ടെന്നാണ് വിവരം.

കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ തത്കാലം സിനിമയില്‍ അഭിനയിക്കേണ്ടതില്ലെന്ന നിലപാട് സര്‍ക്കാര്‍ സുരേഷ് ഗോപിയെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാഭിനയത്തിന് അനുമതിയില്ലെങ്കില്‍ മന്ത്രിയായി തുടരില്ലെന്നും തന്റെ വരുമാനം നിലയ്ക്കാന്‍ അനുവദിക്കില്ലെന്നും നേരത്തെ പറഞ്ഞ സുരേഷ് ഗോപി തീരുമാനം ഉള്‍ക്കൊണ്ടു മന്ത്രി പദവിയില്‍ തുടരാനാണ് സാധ്യത. മന്ത്രി പദവിയില്‍ ശ്രദ്ധിക്കാന്‍ മോദിയും അമിത് ഷായും നിര്‍ദ്ദേശം നല്‍കിയതോടെ സിനിമാ മോഹങ്ങള്‍ക്കു തല്‍ക്കാലും ഇടവേള നല്‍കേണ്ട അവസ്ഥയിലാണ് സുരേഷ് ഗോപി.

ജയിപ്പിച്ച മണ്ഡലത്തില്‍ ശ്രദ്ധിക്കാനും മന്ത്രി ഓഫീസില്‍ സജീവമാകാനും കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയതോടെ ഏറ്റെടുത്ത സിനിമകള്‍ തുടരാനാകില്ലെന്ന പ്രതിസന്ധിയിലാണ് സുരേഷ് ഗോപി.

 

 

---- facebook comment plugin here -----

Latest