Connect with us

National

സുഡാനില്‍ സ്ഥിതിഗതികള്‍ അതീവ രൂക്ഷമെന്ന് വിദേശകാര്യ മന്ത്രാലയം

ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി, പോര്‍ട്ട് സുഡാന്‍, ജിദ്ദ എന്നിവിടങ്ങളില്‍ മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| സുഡാനിലെ സ്ഥിതിഗതികള്‍ അതീവ രൂക്ഷമായികൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം. 1095 ഇന്ത്യക്കാരെയാണ് ഇതുവരെ സുഡാനില്‍ നിന്ന് ഒഴിപ്പിച്ചത്. ഇതില്‍ 19 മലയാലികളും ഉള്‍പ്പെടുന്നുണ്ട്. ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി, പോര്‍ട്ട് സുഡാന്‍, ജിദ്ദ എന്നിവിടങ്ങളില്‍ മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.അതേസമയം 3100 പേര്‍ നാട്ടിലേക്ക് മടങ്ങാനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന സുഡാനില്‍ സ്ഥിതി സങ്കീര്‍ണമായി തുടരുന്നുവെന്നാണ് വിദേശകാര്യമന്ത്രാലയം നല്‍കുന്ന വിവരം.കേന്ദ്രം ഇത് വളരെ ഗൗരവമായാണ് നോക്കികാണുന്നത്.വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പലയിടത്തും ഇത് പാലിക്കപ്പെടുന്നില്ല. ഖാര്‍ത്തൂം കേന്ദ്രീകരിച്ചും, അംദുര്‍മാന്‍, അല്‍ഫാഷര്‍, കസാല, പോര്‍ട്ട് സുഡാന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും ഓപ്പറേഷന്‍ കാവേരി ദൗത്യം പുരോഗമിക്കുകയാണ്.

Latest