Connect with us

Uae

ആരോഗ്യ, പ്രതിരോധ മന്ത്രാലയം പുതിയ സീറോ ബ്യൂറോക്രസി പദ്ധതി പ്രഖ്യാപിച്ചു

ഡിജിറ്റൽ ചാനലുകളുടെ കാര്യക്ഷമത വർധിപ്പിച്ച് വേഗമേറിയതും കാര്യക്ഷമവുമായ സേവന വിതരണം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ശ്രദ്ധ.

Published

|

Last Updated

ദുബൈ| യു എ ഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയം 2025-ലേക്കുള്ള സീറോ ബ്യൂറോക്രസി പദ്ധതി പ്രഖ്യാപിച്ചു. ആരോഗ്യ സേവനങ്ങളെ കാര്യക്ഷമവും വഴക്കമുള്ളതുമാക്കി ഔപചാരികതകൾ കുറക്കാൻ ലക്ഷ്യമിടുന്നതാണ് ഈ സമഗ്ര തന്ത്രം. എല്ലാ സേവനങ്ങളിലും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും നൂതനവും സുസ്ഥിരവും സ്മാർട്ടുമായ പരിഹാരങ്ങളിലൂടെ പുനർനിർവചിക്കാനും ഉദ്ദേശിക്കുന്നതാണിത്. സർവീസ് റീ-എൻജിനീയറിംഗ് പ്രോജക്ടും ആരോഗ്യ പ്രൊഫഷനലുകൾക്കുള്ള ലൈസൻസിംഗ് ലളിതമാക്കുന്ന നാഷണൽ യൂണിഫൈഡ് ഹെൽത്ത്കെയർ ലൈസൻസിംഗ് പ്ലാറ്റ്ഫോം ആരംഭിക്കലും ഇതിൽ പ്രധാനമാണ്.

ഡിജിറ്റൽ ചാനലുകളുടെ കാര്യക്ഷമത വർധിപ്പിച്ച് വേഗമേറിയതും കാര്യക്ഷമവുമായ സേവന വിതരണം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ശ്രദ്ധ. നിലവിലുള്ള ഡിജിറ്റൽ ലബോറട്ടറി പ്രയോജനപ്പെടുത്തി സ്വകാര്യ-പ്രാദേശിക മേഖലകളുമായി സഹകരിച്ച് നവീകരണം പ്രോത്സാഹിപ്പിക്കുന്നതിന് നാഷണൽ ഡിജിറ്റൽ എക്‌സ്പീരിയൻസ് സെന്ററും മന്ത്രാലയം സ്ഥാപിക്കും. ഉപയോക്തൃ പെരുമാറ്റവും മുൻഗണനകളും ആവശ്യങ്ങളും അനുസരിച്ച് സേവനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിൽ പൊതുജന പങ്കാളിത്തത്തിനും മന്ത്രാലയം ഊന്നൽ നൽകുന്നു.
2025-ലെ വേൾഡ് ഗവൺമെന്റ്സമ്മിറ്റിൽ ഗവൺമെന്റ് ബ്യൂറോക്രസി എലിമിനേഷൻ അവാർഡിൽ “പീപ്പിൾ എൻഗേജ്‌മെന്റ‌്’ വിഭാഗത്തിൽ മന്ത്രാലയത്തിന്റെ കസ്റ്റമർ എക്‌സ്പീരിയൻസ് ലാബ് അവാർഡ് നേടിയിരുന്നു.