Connect with us

Uae

ലൈസൻസും അക്രഡിറ്റേഷനും എളുപ്പമാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

ലൈസൻസിന് ഇനി അഞ്ച് രേഖകൾ മതിയാവും.

Published

|

Last Updated

ദുബൈ | യു എ ഇ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലൈസൻസും പ്രോഗ്രാം അക്രഡിറ്റേഷനും എളുപ്പമാക്കാൻ പുതിയ സംവിധാനം അവതരിപ്പിച്ചു. പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലൈസൻസിന് രേഖകളും പ്രക്രിയാ സമയവും ഗണ്യമായി കുറയ്ക്കുകയാണ് ലക്ഷ്യം. ലൈസൻസിന് ഇനി അഞ്ച് രേഖകൾ മതിയാവും. നേരത്തെ 28- എണ്ണം വേണ്ടിയിരുന്നു. അക്രഡിറ്റേഷനും പുതുക്കലിനും ഓരോ രേഖ മാത്രം മതി. സമയം മാസങ്ങളിൽ നിന്ന് ഒരാഴ്ചയായി കുറയും.

സീറോ ഗവൺമെന്റ്ബ്യൂറോക്രസി പ്രോഗ്രാമിന്റെ ഭാഗമാണ് ഈ സംവിധാനം. പുതിയ സ്ഥാപനങ്ങൾക്കുള്ള ലൈസൻസ് ആറ് മാസത്തിൽ നിന്ന് ഒരാഴ്ചയായും പ്രോഗ്രാം അക്രഡിറ്റേഷൻ ഒമ്പത് മാസത്തിൽ നിന്ന് ഒരാഴ്ചയായും പുതുക്കലുകൾ പരമാവധി മൂന്ന് മാസമായും കുറയും. കുറഞ്ഞ റിസ്‌കുള്ള സ്ഥാപനങ്ങൾക്ക് ആറ് വർഷ ലൈസൻസും ഉയർന്ന റിസ്‌കുള്ളവക്ക് വാർഷിക നിരീക്ഷണത്തോടെ രണ്ട് വർഷ ലൈസൻസും നൽകും. വിദ്യാഭ്യാസ നിലവാരം ഉയർത്താനും തൊഴിൽ വിപണി ആവശ്യങ്ങളുമായി ഫലങ്ങൾ യോജിപ്പിക്കാനും വേണ്ടിയാണിതെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ മുഅല്ല പറഞ്ഞു.

 

 

Latest