Connect with us

International

ലഖ്ബീര്‍ സിങ് ലാംഡയെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

യു.എ.പി.എ പ്രകാരമാണ് ലഖ്ബീറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഖലിസ്ഥാന്‍ നേതാവ് ലഖ്ബീര്‍ സിങ് ലാംഡയെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യു.എ.പി.എ പ്രകാരമാണ് ലഖ്ബീറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തെ ചൊല്ലി കാനഡ – ഇന്ത്യ നയതന്ത്ര ബന്ധം സുഖകരമല്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം. കാനഡ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷനല്‍ എന്ന സംഘടനയുടെ നേതാവാണ് ലഖ്ബീര്‍ സിങ് ലാംഡ.

2021ല്‍ മൊഹാലിയിലെ പഞ്ചാബ് പോലീസ് ഇന്റലിജന്‍സ് ആസ്ഥാനത്ത് നടന്ന റോക്കറ്റ് ആക്രമണത്തില്‍ ലഖ്ബീര്‍ സിങിനും പങ്കുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം പറയുന്നു. പന്നു അടക്കമുള്ള നിരവധി ഖലിസ്ഥാന്‍ വാദികളുമായും അടുത്ത ബന്ധമുണ്ടെന്ന സ്ഥിരീകരണത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാളെ ഭീകരനായി പ്രഖ്യാപിച്ചത്.

 

 

 

 

---- facebook comment plugin here -----

Latest