Connect with us

Uae

ചെറുവാഹനങ്ങള്‍ക്ക് അപകട സാധ്യത കൂടുതലെന്ന് ആഭ്യന്തര മന്ത്രാലയം

2022 ല്‍ 2,729 അപകടങ്ങളിലായി 234 മരണങ്ങളും 3,345 പരുക്കുകളും ഉണ്ടായിരുന്നു

Published

|

Last Updated

അബൂദബി| കഴിഞ്ഞ വര്‍ഷം രാജ്യവ്യാപകമായി ഉണ്ടായ ട്രാഫിക് അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ ചെറുവാഹനങ്ങളാണെന്ന് ആഭ്യന്തര മന്ത്രാലയം. ചെറു വാഹനങ്ങള്‍ ഉള്‍പ്പെട്ട 2,916 അപകടങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അപകടങ്ങളില്‍ 243 മരണങ്ങളും 3,604 പരിക്കുകളും ഉണ്ടായി. 2022 ല്‍ 2,729 അപകടങ്ങളിലായി 234 മരണങ്ങളും 3,345 പരുക്കുകളും ഉണ്ടായിരുന്നു.

ഹെവി ചരക്ക് വാഹനങ്ങളാണ് അപകടങ്ങളില്‍ തൊട്ടുപിന്നില്‍. മൊത്തം 271 അപകടങ്ങളില്‍ 29 മരണങ്ങളും 289 പേര്‍ക്ക് പരുക്കും രേഖപ്പെടുത്തി. മൂന്നാം സ്ഥാനത്ത് 27 ല്‍ താഴെ യാത്രക്കാര്‍ സഞ്ചരിക്കുന്ന ലൈറ്റ് ബസുകളാണ്. 116 അപകടങ്ങള്‍ ഇവയിലുണ്ടായി.

ഈ വിഭാഗത്തില്‍ 11 മരണങ്ങളും 195 പരിക്കുകളുമാണുണ്ടായത്. ഹെവി ബസുകള്‍ കഴിഞ്ഞ വര്‍ഷം 89 അപകടങ്ങള്‍ ഉണ്ടാക്കി. അഞ്ച് മരണങ്ങളും 157 പരിക്കുകളും ഉണ്ടായി.അപകടങ്ങളിലേക്ക് നയിക്കുന്ന 20-ലധികം കാരണങ്ങളും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. വാഹനം ഓടിക്കുമ്പോള്‍ റോഡില്‍ നിന്ന് ശ്രദ്ധ തിരിക്കുക, ഒരു ക്രോസ് ചെയ്യുക. ചുവപ്പ് ലൈറ്റ് മറികടക്കുക, പെട്ടെന്നുള്ള വ്യതിയാനം, ടയര്‍ പൊട്ടിത്തെറിക്കല്‍, ലെയിനില്‍ ഒതുങ്ങാത്തത്, കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കാതിരിക്കല്‍ തുടങ്ങിയവ ഇതില്‍ പ്രധാനമാണ്.

അതേസമയം, ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന്റെ നേരത്തെയുള്ള ഒരു സെഷനില്‍ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയതനുസരിച്ച് റോഡപകടങ്ങള്‍ മൂലമുള്ള മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതില്‍ യുഎഇ ലോകത്ത് ഒന്നാം സ്ഥാനത്താണ് എന്നത് ശ്രദ്ധേയമാണ്. വെല്ലുവിളികള്‍ക്ക് സജീവമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് എ ഐ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുക, ബോധവല്‍ക്കരണ കാമ്പയിനുകള്‍ എന്നിവ ഇതിന് സഹായകരമായിട്ടുണ്ട്.

 

Latest