Kerala
ന്യൂനപക്ഷ അവകാശ ദിനാചരണം 18ന്
ഉച്ചക്ക് 2.30 ന് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും
തൃശൂര്‍ | സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ 18ന് തൃശൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ന്യൂനപക്ഷ അവകാശ ദിനാചരണം സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉച്ചക്ക് 2.30 ന് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. പി ബാലചന്ദ്രന്‍ എം എല്‍ എ അധ്യക്ഷനാകും.
മേയര്‍ എം കെ വര്‍ഗീസ്, സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ മുഖ്യാതിഥിയാകും. മാധ്യമ പ്രവര്‍ത്തകന്‍ ടി എം ഹര്‍ഷന്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദീന്‍, പി റോസ, പി എം സനീറ, ഫാ. നൗജിന്‍ വിതയത്തില്‍, അഡ്വ. പി യു അലി, റോണി അഗസ്റ്റിന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.