National
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പും ഫെല്ലോഷിപ്പും പുനസ്ഥാപിക്കില്ല: കേന്ദ്രം
അമൃത് പദ്ധതിയുടെ കാലാവധി നീട്ടില്ലെന്നും കേന്ദ്രം
ന്യൂഡല്‍ഹി | നിര്‍ത്തലാക്കിയ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പും ഫെല്ലോഷിപ്പും പുനസ്ഥാപിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം. കെ മുരളീധരന് ന്യൂനപക്ഷ വകുപ്പു മന്ത്രി സ്മൃതി ഇറാനി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പരിഗണനയിലില്ലെന്ന് വ്യക്തമാക്കിയത്. നേരത്തെയും പല എം പിമാരുടെയും ചോദ്യത്തോട് ഇതുതന്നെയായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്, മൗലാനാ ആസാദ് ഫെല്ലോഷിപ്പ് എന്നിവയാണ് കേന്ദ്രം നിര്‍ത്തലാക്കിയിട്ടുള്ളത്.
അമൃത് പദ്ധതിയുടെ കാലാവധി നീട്ടില്ല
അമൃത് പദ്ധതിയുടെ കാലാവധി നീട്ടില്ലെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 31ന് ശേഷം കാലാവധി നീട്ടി നല്‍കില്ലെന്ന് അടൂര്‍ പ്രകാശിന്റെ ചോദ്യത്തിന് ഹര്‍ദീപ് സിംഗ് പുരി മറുപടി നല്‍കി. മലിനജല നിര്‍മാര്‍ജനം, കുടിവെള്ള വിതരണം, എന്നിവയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണ് അമൃത് (അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാര്‍സ്‌ഫോര്‍മേഷന്‍).