Kerala
മിന്‍സയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; തേങ്ങലോടെ നാട്
കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്കു കൈമാറി.

കോട്ടയം | ഖത്വറില്‍ സ്‌കൂള്‍ ബസില്‍ കുടുങ്ങി മരിച്ച കോട്ടയം ചിങ്ങവനം സ്വദേശി മിന്‍സ മറിയം ജേക്കബിന്റെ (4) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ എട്ടോടെ കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്കു കൈമാറി.
ഖത്വറില്‍ രണ്ടു ദിവസം നീണ്ട പരിശോധനകള്‍ക്ക് ശേഷം ഇന്നലെ വൈകിട്ടാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയത്. കേസില്‍ ഇതുവരെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. മിന്‍സയുടെ അപ്രതീക്ഷിത വേര്‍പാടില്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ബുഥെയ്‌ന ബിന്‍ത് അലി അല്‍ നുഐമി അല്‍ വക്രയിലെ വീട്ടില്‍ എത്തിയിരുന്നു.കുട്ടി മരിച്ച സംഭവത്തില്‍ ഖത്തറിലെ സ്വകാര്യ കിന്‍ഡര്‍ ഗാര്‍ട്ടന്‍ അടപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. സ്‌കൂള്‍ ബസിലിരുന്ന് കുട്ടി ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാര്‍ പോയതാണ് അഭിലാഷ് ചാക്കോൃ- സൗമ്യ ദമ്പതികളുടെ മകള്‍ മിന്‍സയുടെ ജീവനെടുത്തത്.