Connect with us

International

128 മണിക്കൂറുകൾക്ക് ശേഷം അത്ഭുതകരമായ രക്ഷപ്പെടൽ; വൈറലായി തുർക്കിയിലെ കുരുന്നിന്റെ വീഡിയോ

ഹീറോ ഓഫ് ദ് ഡേ എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ കുഞ്ഞിന്റ വീഡിയോ പ്രചരിക്കുന്നത്. 

Published

|

Last Updated

അങ്കാറ|ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയിലെ അന്റാക്യയിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 128 മണിക്കൂറുകൾക്ക് ശേഷം അത്ഭുതകരമായി രക്ഷപ്പെടുത്തിയ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ വീഡയോ വൈറലാകുന്നു. കുഞ്ഞ് സന്തോഷത്തോടെ ചിരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. നേരത്തെ രക്ഷപ്പെടുത്തുന്ന സമയത്തുള്ള കുഞ്ഞിന്റെ അഴുക്ക് പുരണ്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഹീറോ ഓഫ് ദ് ഡേ എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ കുഞ്ഞിന്റ വീഡിയോ പ്രചരിക്കുന്നത്. ദൃശ്യം കണ്ട് ധാരാളം പേരാണ് കുഞ്ഞിനു ആശംസകളുമായെത്തുന്നത്. രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്ത മറ്റുള്ളവരില്‍ രണ്ടുവയസ്സുകാരിയും ആറുമാസം ഗര്‍ഭിണിയും നാലുവയസ്സുകാരനും ഉള്‍പ്പടുന്നു.

ഫെബ്രുവരി ആറിന് പുലര്‍ച്ചെയാണ് ് തെക്ക് കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ ഭൂചലനമുണ്ടായത്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ് 35,000 ത്തോളം പേരാണ് ദുരന്തത്തിൽ ഇതുവരെ മരിച്ചത്. ഭൂകമ്പം 26 ദശലക്ഷം ആളുകളെ ബാധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

Latest