Connect with us

Kerala

വിനോദയാത്രക്കിടെ വിദ്യാര്‍ഥികളോട് മോശം പെരുമാറ്റം; രണ്ട് കോളജ് അധ്യാപകര്‍ക്കെതിരെ നടപടി

വിദ്യാര്‍ഥി സംഘടനകളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി

Published

|

Last Updated

കല്‍പ്പറ്റ  | വിനോദയാത്രക്കിടെ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ വയനാട് പുല്‍പ്പള്ളി പഴശ്ശിരാജ കോളജിലെ രണ്ട് അധ്യാപകരെ ചുമതലകളില്‍ നിന്ന് നീക്കി. ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിലെ ഷെല്‍ജി, സനൂപ് എന്നീ അധ്യാപകര്‍ക്കെതിരെയാണ് നടപടി. വിദ്യാര്‍ഥി സംഘടനകളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി

അധ്യാപകര്‍ വിനോദ യാത്രക്കിടെ മോശമായി പെരുമാറി എന്നായിരുന്നു പരാതി. തുടര്‍ന്ന് നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ കോളജ് ഓഫിസിനു മുന്നില്‍ സമരം നടത്തി. അധ്യാപകരെ കോളജില്‍നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.

Latest