Connect with us

Malappuram

മിസ്കമ്പസ്'97 മീലാദ് കാമ്പയിന് തുടക്കമായി

മൗലിദ് സദസ്സുകൾ, മദ്ഹ്റസൂൽ പ്രഭാഷണം, ടോക്ക് സീരിയസ്, മൈ ഹബീബ്, ഇൻഫി-നൈറ്റ് , ചർച്ചകൾ, മത്സരങ്ങൾ ഇതിന്റെ ഭാഗമായി നടക്കും.

Published

|

Last Updated

കൊണ്ടോട്ടി | ബുഖാരി ദഅവ കോളേജ് വിദ്യാർത്ഥി സംഘടന സാബിക്കിന് കീഴിൽ നടക്കുന്ന “മിസ്കമ്പസ് ’97” മീലാദ് ക്യാമ്പയിന് തുടക്കം. പ്രിൻസിപ്പൽ അബൂ ഹനീഫൽ ഫൈസി തെന്നല പ്രഖ്യാപനം നടത്തി.

ഒരുമാസം നീണ്ടു നിൽക്കുന്ന കാമ്പയിനിന്റെ ഭാഗമായി വ്യത്യസ്തമായ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. മൗലിദ് സദസ്സുകൾ, മദ്ഹ്റസൂൽ പ്രഭാഷണം, ടോക്ക് സീരിയസ്, മൈ ഹബീബ്, ഇൻഫി-നൈറ്റ് , ചർച്ചകൾ, മത്സരങ്ങൾ ഇതിന്റെ ഭാഗമായി നടക്കും.

പ്രഖ്യാപന സംഗമത്തിൽ അബ്ദുന്നാസ്വിർ അഹ്സനി ഒളവട്ടൂർ, ഡോ: മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി, കെ പി മിഖ്ദാദ് ബാഖവി ചുങ്കത്തറ, ഖാലിദ് അഹ്സനി ഫറോക്ക്‌, അബ്ദുൽ മലിക് അഹ്സനി സംബന്ധിച്ചു.

റബീഉൽ അവ്വൽ വരവറിയിച്ച് കാളോത്ത് ഒന്നാം മൈലിലെ വിവിധ പ്രദേശങ്ങളിലൂടെ വിളംബര റാലി നടന്നു. അബ്ദുൽ അസീസ് സഖാഫി മുത്തേടം ഉദ്ഘാടനം ചെയ്തു. സ്വലാഹുദ്ധീൻ അയ്യൂബി ഓമച്ചപ്പുഴ സമാപന പ്രഭാഷണം നടത്തി.

ശഫീഖ് റഹ്‌മാൻ, മുശീറുൽ ഹഖ് നേതൃത്വം നൽകി.

Latest