Connect with us

Malappuram

ജിഹാദ് എന്ന പദത്തെ ദുര്‍വ്യാഖ്യാനിച്ച് ഛിദ്രത വളര്‍ത്തുന്നു: സമസ്ത പണ്ഡിത സമ്മേളനം

അനിവാര്യ ഘട്ടങ്ങളില്‍ പ്രതിരോധത്തിന്റെ ഭാഗമായി നടന്ന സമരങ്ങളെ ഉയര്‍ത്തിക്കാട്ടി ഇസ്‌ലാമിനെ ഭീകരമതമായി ചിത്രീകരിക്കുന്നവരുടെ ഹിഡന്‍ അജണ്ട തിരിച്ചറിയണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി

Published

|

Last Updated

മലപ്പുറം | ഇസ്‌ലാമിലെ ജിഹാദ് എന്ന പദത്തെ ദുര്‍വ്യാഖ്യാനിച്ച് സമൂഹത്തില്‍ ഭീതിയും ഛിദ്രതയും വളര്‍ത്തുന്ന തത്പര കക്ഷികളെ  ഒറ്റപ്പെടുത്തണമെന്നും അനിവാര്യ ഘട്ടങ്ങളില്‍ പ്രതിരോധത്തിന്റെ ഭാഗമായി നടന്ന സമരങ്ങളെ ഉയര്‍ത്തിക്കാട്ടി ഇസ്‌ലാമിനെ ഭീകരമതമായി ചിത്രീകരിക്കുന്നവരുടെ ഹിഡന്‍ അജണ്ട തിരിച്ചറിയണമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി പറഞ്ഞു.

തെറ്റിദ്ധരിക്കപ്പെട്ട ജിഹാദ് എന്ന ശീര്‍ഷകത്തില്‍ സമസ്ത മലപ്പുറം മേഖല കമ്മിറ്റി മഅദിന്‍ കാമ്പസില്‍ സംഘടിപ്പിച്ച പണ്ഡിത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി അധ്യക്ഷത വഹിച്ചു. ലുഖ്മാനുല്‍ ഹകീം സഖാഫി പുല്ലാര, ഉമര്‍ ബാഖവി പള്ളിപ്പുറം, അബ്ദുറഹീം മുസ്‌ലിയാര്‍ മക്കരപ്പറമ്പ്, അബ്ദുല്‍ ഗഫൂര്‍ സഖാഫി കൊളപ്പറമ്പ്, മുഹമ്മദ് അഹ്‌സനി കോഡൂര്‍, മുഹമ്മദലി മുസ്‌ലിയാര്‍ പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Latest