Connect with us

Kerala

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; ബാബാ രാംദേവ് ജൂണ്‍ മൂന്നിന് കോഴിക്കോട് കോടതിയില്‍ ഹാജരാകണം

ജനകീയ ആരോഗ്യപ്രവര്‍ത്തകനായ ഡോ. കെ വി ബാബു സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

Published

|

Last Updated

കോഴിക്കോട്  | പതഞ്ജലി ഉല്‍പന്നങ്ങളുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കുന്നതും നിയമവിരുദ്ധവുമായ പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ ബാബാ രാംദേവ്, സഹായി ആചാര്യ ബാലകൃഷ്ണ എന്നിവര്‍ കോഴിക്കോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം. ജൂണ്‍ മൂന്നിന് കോഴിക്കോട് നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാനാണ് ഉത്തരവ്.കേസില്‍ ബാബാ രാംദേവ് രണ്ടും ആചാര്യ ബാലകൃഷ്ണ മൂന്നും പ്രതികളാണ്.  പതഞ്ജലി ഗ്രൂപ്പിന്റെ മരുന്ന് നിര്‍മാണ കമ്പനിയായ ദിവ്യ ഫാര്‍മസിയാണ് ഒന്നാംപ്രതി

ഡ്രഗ്സ് ആന്‍ഡ് മാജിക് റമഡീസ് (ഒബ്ജക്ഷനബിള്‍ അഡൈ്വര്‍ടൈസ്മെന്റ്) നിയമമനുസരിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗമെടുത്ത കേസിലാണ് നടപടി. ജനകീയ ആരോഗ്യപ്രവര്‍ത്തകനായ ഡോ. കെ വി ബാബു സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.