Connect with us

ksrtc driver

വീണ്ടും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം; കെ എസ് ആർ ടി സി ഡ്രൈവര്‍ ധരിച്ചിരുന്നത് ശരിയായ യൂണിഫോം

കെ എസ് ആര്‍ ടി സി വിജിലന്‍സിന്റെ അന്വേഷണത്തില്‍ ഡ്രൈവര്‍ പി എച്ച് അശ്റഫ് കൃത്യമായി യൂണിഫോം തന്നെ ധരിച്ച് ജോലി ചെയ്തതായി കണ്ടെത്തി.

Published

|

Last Updated

പത്തനംതിട്ട | കെ എസ് ആര്‍ ടി സി ബസ്സില്‍ യൂണിഫോം ധരിക്കാതെ ഡ്രൈവര്‍ ഡ്യൂട്ടി ചെയ്യുന്നുവെന്ന് അവകാശപ്പെട്ടുള്ള ചിത്രം തെറ്റിദ്ധാരണ പരത്തുന്നതെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരം ഒരു ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ കെ എസ് ആര്‍ ടി സി വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കെ എസ് ആര്‍ ടി സി മാവേലിക്കര യൂണിറ്റിലെ ഡ്രൈവര്‍  പി എച്ച് അശ്റഫ് , എ ടി കെ 181ാം നമ്പര്‍ ബസ്സില്‍ മേയ് 25ന്   തിരുവനന്തപുരം-  മാവേലിക്കര സര്‍വീസില്‍  ഡ്യൂട്ടി നിര്‍വഹിക്കുന്ന ചിത്രമാണ് തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ പ്രചരിപ്പിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

കെ എസ് ആര്‍ ടി സി വിജിലന്‍സിന്റെ അന്വേഷണത്തില്‍ ഡ്രൈവര്‍ പി എച്ച് അശ്റഫ് കൃത്യമായി യൂണിഫോം തന്നെ ധരിച്ച് ജോലി ചെയ്തതായി കണ്ടെത്തി. ജോലി ചെയ്യവെ യൂണിഫോം പാന്റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കാന്‍ മടിയില്‍ വലിയ ഒരു തോര്‍ത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളില്‍ ഈ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുകയാണ് ചെയ്തത് എന്നും വ്യക്തമായിട്ടുണ്ട്.

അനുവദനീയമായ രീതിയില്‍ യൂണിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ  പ്രചരിപ്പിക്കുകയാണ് ഉണ്ടായത് എന്നും അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. പ്രചരിപ്പിച്ചിരിക്കുന്ന ചിത്രം സൂം ചെയ്ത് നോക്കിയാല്‍ അശ്റഫ്  നിഷ്‌കര്‍ഷിച്ചിരിക്കുന്ന സ്‌കൈ ബ്ലു ഷര്‍ട്ടും നേവി ബ്ലു പാന്റും തന്നെയാണ്  ധരിച്ചിരിക്കുന്നത് എന്നും വ്യക്തമാകുന്നതാണ്. യൂനിഫോം ധരിക്കാതെ വെള്ള ജുബ്ബയും തുണിയുമെടുത്ത് കെ എസ് ആർ ടി സി ജീവനക്കാരൻ ജോലി ചെയ്യുന്നുവെന്ന മറ്റൊരു സംഘ്പരിവാർ കള്ളപ്രചാരണം കൂടി പരാജയപ്പെട്ടു.

 

Latest