Connect with us

International

ഉക്രൈനിൽ മിസൈൽ ആക്രമണം; ഒരു കുട്ടിയടക്കം 16 പേർ കൊല്ലപ്പെട്ടു

തിരക്കേറിയ തെരുവിലാണ് ആക്രമണം നടന്നത്.

Published

|

Last Updated

കീവ് | ഉക്രേനിയൻ നഗരമായ കോസ്റ്റ്യാന്റിനിവ്കയ്ക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. റഷ്യയാണ് ആക്രമണം നടത്തിയതെന്നും നിരപരാധികളാണ് കൊല്ലപ്പെട്ടതെന്നും. ഉക്രൈൻ പ്രസിഡന്റ് വ്ളാഡ്മിർ സെലെൻസ്‌കി പറഞ്ഞു. ഈ റഷ്യൻ തിന്മയെ എത്രയും വേഗം പരാജയപ്പെടുത്തണമെന്നും സെലെൻസ്‌കി കൂട്ടിച്ചേർത്തു.

തിരക്കേറിയ തെരുവിലാണ് ആക്രമണം നടന്നത്. മരിച്ച 16 പേരിൽ ഒരു കുട്ടിയുമുണ്ട്. കുറഞ്ഞത് 20 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഉക്രേനിയൻ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാൽ അറിയിച്ചു. ഒരു മാർക്കറ്റ്, കടകൾ, ഒരു ഫാർമസി എന്നിവ തകർന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ യുക്രെയ്‌നിന്റെ തലസ്ഥാനമായ കീവിൽ സെലെൻസ്‌കിയെ കാണാൻ എത്തിയ സമയത്തായിരുന്നു ആക്രമണം.

ആക്രമണത്തിന്റെ ഉത്തരവാദിത്തം റഷ്യയിലെ ഉദ്യോഗസ്ഥർ ഇതുവരെ ഏറ്റെടുത്തിട്ടില്ല. തങ്ങളുടെ ആക്രമണത്തിന്റെ ഭാഗമായി പൗരന്മാരെ ലക്ഷ്യമിടുന്നത് അവർ നേരത്തെ നിഷേധിച്ചിരുന്നു.അവകാശവാദങ്ങളെക്കുറിച്ച് മോസ്കോയിലെ അധികാരികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest