israel attack
ഗാസക്ക് മേല്‍ രാത്രിയിലുടനീളം മിസൈല്‍ വര്‍ഷം; ഇസ്‌റാഈലിനെ സഹായിക്കാന്‍ അമേരിക്കൻ പടയും
ഗാസ മുനമ്പില്‍ 413 പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ 78 പേര്‍ കുട്ടികളാണ്.
ഗാസ | ഫലസ്തീനിലെ ഗാസ മുനമ്പിന് മുകളില്‍ രാത്രിയിലുടനീളം മിസൈല്‍ വര്‍ഷിച്ച് ഇസ്‌റാഈല്‍. അതിനിടെ, ഇസ്‌റാഈലിനെ സഹായിക്കാന്‍ അമേരിക്കയുടെ പടക്കപ്പല്‍ ഉടന്‍ പുറപ്പെടും. ഫോര്‍ഡ് കാരിയര്‍, കപ്പലുകള്‍ ഉള്‍പ്പെട്ട വ്യൂഹമാണ് വിന്യസിക്കുകയെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു.
ഇസ്‌റാഈലിന് ആയുധങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മേഖലയില്‍ പോര്‍ വിമാനങ്ങള്‍ വിന്യസിക്കാനും പെന്റഗണ്‍ ആലോചിക്കുന്നുണ്ട്. അമേരിക്കയുടെ സഹായം മേഖലയില്‍ സംഘര്‍ഷം രൂക്ഷമാക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
അതിനിടെ, വെസ്റ്റ് ബാങ്കിലും ഇസ്‌റാഈല്‍ അതിക്രമത്തില്‍ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതുവരെ 12 പേരാണ് കൊല്ലപ്പെട്ടത്. ഗാസ മുനമ്പില്‍ 413 പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ 78 പേര്‍ കുട്ടികളാണ്. 41 സ്ത്രീകളുമുണ്ട്. 2,300 പേര്‍ക്ക് പരുക്കേറ്റു. ഇസ്‌റാഈലി സംഗീതോത്സവത്തില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ മരിച്ച 260 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.