Kerala
ആലുവയില്‍ കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി
കുട്ടിയെ കണ്ടെത്തിയതായി പോലീസ് മാതാപിതാക്കളെ അറിയിച്ചു.

കൊച്ചി| ആലുവയില്‍ കാണാതായ പതിമൂന്നു വയസുകാരനെ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതായി പോലീസ് മാതാപിതാക്കളെ അറിയിച്ചു. ആലുവ എസ്എന്‍ഡിപി സ്‌കൂള്‍ വിദ്യാര്‍ത്ഥി തായിക്കാട്ടുകര കുന്നത്തേരി സ്വദേശി സാദത്തിന്റെ മകന്‍ അല്‍ത്താഫ് അമീനെ ആയിരുന്നു കാണാതായത്. അമീനെ കണാനില്ലെന്നാണ് കുടുംബം ആലുവ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്നലെ വീട്ടില്‍ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞാണ് കുട്ടി പുറത്തേക്ക് പോയത്. പിന്നീട് തിരികെ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ഫോണ്‍ കേന്ദ്രീകിരിച്ച് അന്വേഷണം നടത്തിയിരുന്നു. നേരത്തെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
---- facebook comment plugin here -----