Connect with us

Kerala

കൊല്ലത്തു നിന്നും കാണാതായ 13 കാരിയെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി

ഇന്നലെ ഉച്ചയ്ക്ക് രണ്ടര മുതലാണ് കുട്ടിയെ കാണാതായത്.

Published

|

Last Updated

കൊല്ലം | ആവണീശ്വരത്തു നിന്നും കാണാതായ 13 കാരിയെ മലപ്പുറം തിരൂരില്‍ നിന്നും കണ്ടെത്തി.കുട്ടി നിലവില്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആണുള്ളതെന്നാണ് വിവരം.

റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലാണെന്നും, സുരക്ഷിതയാണെന്നും കുട്ടി വീട്ടുകാരെ
ഫോണില്‍ വിളിച്ചറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടര മുതലാണ് കുട്ടിയെ കാണാതായത്.
അമ്മ വഴക്കുപറഞ്ഞതാണ് കുട്ടി വീടു വിട്ടുപോകാന്‍ കാരണമെന്നാണ് വിവരം.

ട്രെയിനില്‍ കയറി പോയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പെണ്‍കുട്ടിയെ കണ്ടെത്താനായത്.

Latest