Connect with us

Kerala

കാണാതായ ഓട്ടോ ഡ്രൈവറെ കല്ലടയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബുധനാഴ്ച രാവിലെയാണ് കാണാതായത്

Published

|

Last Updated

അടൂര്‍ | കൊടുമണ്ണില്‍ നിന്ന് കാണാതായ ഓട്ടോ ഡ്രൈവറെ കല്ലടയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിരണിക്കല്‍ പ്ലാന്തോട്ടത്തില്‍ തോമസ് കുട്ടിയുടെ (57) മൃതദേഹമാണ് പട്ടാഴി കടുവാത്തോട് ഭാഗത്തെ കല്ലടയാറ്റിലെ കടവില്‍ വ്യാഴാഴ്ച ഉച്ചക്ക് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ മുതലാണ് തോമസ് കുട്ടിയെ കാണാതാവുന്നത്.

കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തോമസ് കുട്ടിയുടെ അമ്മയുടെ വീട് പട്ടാഴിയിലാണ്. തോമസ് കുട്ടി പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു സംസ്‌കാരം നാളെ വൈകീട്ട് മൂന്നിന് ചിരണിക്കല്‍ ലത്തിന്‍ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ: സോഫി. മക്കള്‍: പ്രിയ, പ്രീമ. മരുമകന്‍: ലിബു.

 

Latest