Connect with us

Kerala

കാണാതായ പെണ്‍കുട്ടിയുടെ മരണം: അന്വേഷണത്തില്‍ വിശദീകരണം തേടി ഹൈക്കോടതി

ഹേബിയസ് കോര്‍പസ് ഹരജിയില്‍ പോലീസിനെ വിമര്‍ശിച്ചിട്ടില്ല

Published

|

Last Updated

കാസര്‍കോട് | പൈവളിഗയില്‍ കാണാതായ പതിനഞ്ചുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്ന പോലീസിനോട് വിശദീകരണം തേടി ഹൈക്കോടതി. കേസ് ഡയറി പരിശോധിച്ചെന്നും പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടെന്നും ഹൈക്കോടതി അറിയിച്ചു. കേസ് ഡയറിയുടെ പകര്‍പ്പ് നല്‍കണമെന്ന ഹരജിക്കാരിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി. കുട്ടിയുടെ കുടുംബത്തിന് വേണ്ടിയാണ് സംസാരിച്ചതെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച് പോലീസ് നടപടികളുടെ നിലവാരം ഈ കോടതിയല്ല പരിശോധിക്കേണ്ടതെന്നും അറിയിച്ചു. ഹേബിയസ് കോര്‍പസ് ഹരജിയില്‍ പോലീസിനെ വിമര്‍ശിച്ചിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പെണ്‍കുട്ടിയെ കാണാതായത്. ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി 12ന് പുലര്‍ച്ചെ മൂന്നരയോടെ പെണ്‍കുട്ടിയെ കാണാതായി എന്ന് വ്യക്തമായി. ഇതിനിടെ പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തു.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള വനപ്രദേശത്ത് പോലീസ് തിരച്ചില്‍ നടത്തിയപ്പോഴാണ് സമീപവാസിയായ പ്രദീപിന്റെയും പെണ്‍കുട്ടിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ക്ക് ആഴ്ചകളുടെ പഴക്കമുണ്ടായിരുന്നു. ഇരുവരും ആത്മഹത്യ ചെയ്തതാണെന്ന് പോസ്റ്റുമോര്‍ട്ടത്തിലും വ്യക്തമായിരുന്നു. വിശദ പരിശോധനക്ക് മൃതദേഹ അവശിഷ്ടങ്ങള്‍ ഫോറന്‍സികിന് അയച്ചിരിക്കുകയാണ്.