Kasargod
കാണാതായ പെണ്‍കുട്ടിയും യുവാവും മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ കണ്ടെത്തിയത് വീടിനു സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത്
കഴുത്തില്‍ കുരുക്കുമായി മരത്തില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍.

കാസര്‍കോട് | മണ്ടേക്കാപ്പില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയും പ്രദീപ് (42) എന്ന യുവാവും മരിച്ച നിലയില്‍. ഇന്ന് രാവിലെ നാട്ടുകാര്‍ നടത്തിയ വ്യാപക തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വീടിനു സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. കഴുത്തില്‍ കുരുക്കുമായി മരത്തില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍.
കഴിഞ്ഞ മാസം 12നാണ് പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെയും അയല്‍വാസിയായ പ്രദീപിനെയും കാണാതായത്. കാണാതായപ്പോള്‍ ധരിച്ചിരുന്ന അതേ വസ്ത്രങ്ങളാണ് പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ ഉണ്ടായിരുന്നത്.
---- facebook comment plugin here -----