Connect with us

Kerala

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി; ഷെല്‍ട്ടര്‍ ഹോമിലാക്കി

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരി തസ്മിദ് തംസുംമിനായുള്ള അന്വേഷണത്തിനിടെയാണ് തൃശൂരില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തിയത്.

Published

|

Last Updated

തൃശൂര്‍ | തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. അനുപ്രിയ എന്ന കുട്ടിയെയാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്. കുട്ടിയെ തിരിച്ചറിഞ്ഞതോടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.

അനുപ്രിയയുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഇവര്‍ തൃശൂരില്‍ എത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരി തസ്മിദ് തംസുംമിനായുള്ള അന്വേഷണത്തിനിടെയാണ് തൃശൂരില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തിയത്. തംസുംമിനെ തേടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ പെണ്‍കുട്ടിയുമായി സാമ്യമുള്ള ഒരു കുട്ടിയെക്കുറിച്ച് റെയില്‍വേ സംരക്ഷണ സേന വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത് തിരുപ്പൂരില്‍ നിന്ന് കാണാതായ കുട്ടിയാണെന്ന് സ്ഥിരീകരിച്ചത്.