Connect with us

Kerala

വല്ലപ്പുഴയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ ഗോവയില്‍ കണ്ടെത്തി

ഡിസംബര്‍ 30നു രാവിലെ വീട്ടില്‍ നിന്നു ട്യൂഷനു പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു

Published

|

Last Updated

പാലക്കാട്  | വല്ലപ്പുഴയില്‍ നിന്നു ആറ് ദിവസം മുന്‍പ് കാണാതായ 15കാരിയെ ഗോവയില്‍ നിന്നും കണ്ടെത്തി. മലയാളികളായ വിനോദ സഞ്ചാരികള്‍ കുട്ടിയെ കണ്ടെത്തി പോലീസിനു കൈമാറുകയായിരുന്നു. ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ് കുട്ടി. പെണ്‍കുട്ടിയുടെ കൂടെ ട്രെയിനില്‍ യാത്ര ചെയ്തുവെന്നു സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പോലീസ് ഇന്ന് പുറത്തു വിട്ടിരുന്നു. പിന്നാലെയാണ് കുട്ടിയെ കണ്ടെത്തിയത്.

ഡിസംബര്‍ 30നു രാവിലെ വീട്ടില്‍ നിന്നു ട്യൂഷനു പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.ട്രെയിനിലെ സഹ യാത്രക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിന്റെ രേഖാ ചിത്രം ഇന്നു പുറത്തുവിട്ടത്. പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്നു പരശുറാം എക്‌സ്പ്രസില്‍ പെണ്‍കുട്ടി യാത്ര ചെയ്തതായി സംശയമുണ്ടായിരുന്നു.

---- facebook comment plugin here -----

Latest