Kerala
വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി
കോഴിക്കോട് നഗരത്തിലെ ഒരു വീട്ടില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്.
കോഴിക്കോട് | കോഴിക്കോട് വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളെ കണ്ടെത്തി. കോഴിക്കോട് നഗരത്തിലെ ഒരു വീട്ടില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. പോലീസിനെ കണ്ട് പെണ്‍കുട്ടികള്‍ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
വൈകുന്നേരത്തെ പ്രാര്‍ഥനാ സമയത്ത് അടുക്കള വാതില്‍ തുറന്നാണ് കുട്ടികള്‍ കടന്നുകളഞ്ഞത്. സംഭവത്തില്‍ ചേവായൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം
---- facebook comment plugin here -----