Connect with us

Kerala

കാണാതായ ഹോമിയോ ഡോക്ടര്‍ കിണറ്റില്‍ മരിച്ച നിലയില്‍

ഇന്നലെ ഉച്ച മുതല്‍ യുവതിയെ കാണാതായിരുന്നു

Published

|

Last Updated

കല്‍പ്പറ്റ  | ഇന്നലെ മുതല്‍ കാണാതായ ഹോമിയോ ഡോക്ടറെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കല്‍പറ്റ എമിലി സ്വദേശി കായിക്കര സലീമിന്റെ ഭാര്യ മാജിത ഫര്‍സാന(34)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ ഉച്ച മുതല്‍ യുവതിയെ കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ കിണറ്റില്‍ ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ കല്‍പറ്റ പോലീസില്‍ പരാതി നല്‍കി. പോസ്റ്റ്മോട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

Latest