Connect with us

International

നേപ്പാളിലെ അന്നപൂര്‍ണ പര്‍വതത്തില്‍ കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകനെ കണ്ടെത്തി

മല ഇറങ്ങുന്നതിനിടെ 6,000 മീറ്റര്‍ ഉയരത്തില്‍ നിന്നും വീഴുകയായിരുന്നു.

Published

|

Last Updated

 

ന്യൂഡല്‍ഹി| കഴിഞ്ഞ ദിവസം നേപ്പാളിലെ അന്നപൂര്‍ണ പര്‍വതത്തില്‍ ഇറങ്ങുന്നതിനിടെ കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകന്‍ അനുരാഗ് മാലുവിനെ കണ്ടെത്തി.

ജീവനോടെ കണ്ടെത്തിയെന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തിന്റെ സഹോദരന്‍ സുധീരാണ് വെളിപ്പെടുത്തിയത്.

അനുരാഗ് മാലു കഴിഞ്ഞയാഴ്ചയാണ് അന്നപൂര്‍ണ മല കയറാന്‍ പുറപ്പെട്ടത്. എന്നാല്‍ ഏപ്രില്‍ 17 ന് മല ഇറങ്ങുന്നതിനിടെ 6,000 മീറ്റര്‍ ഉയരത്തില്‍ നിന്നും വീഴുകയായിരുന്നു.

 

 

Latest