Connect with us

Kerala

കൊച്ചിയില്‍ നിന്നും കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കണ്ടെത്തി

അമ്മയുടെ ഫോണുമായാണ് വിദ്യാര്‍ഥിനി സ്‌കൂളില്‍ പോയത്. ഇത് സ്‌കൂള്‍ അധികൃതര്‍ പിടിച്ചുവെച്ചതിലെ മാനസിക വിഷമത്താല്‍ വിദ്യാര്‍ഥിനി മാറി നില്‍ക്കുകയായിരുന്നുവെന്നാണ് അറിയുന്നത്

Published

|

Last Updated

കൊച്ചി |  കൊച്ചിയില്‍ നിന്നും കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വല്ലാര്‍പാടത്തുനിന്നും കണ്ടെത്തി. അമ്മയുടെ ഫോണുമായാണ് വിദ്യാര്‍ഥിനി സ്‌കൂളില്‍ പോയത്. ഇത് സ്‌കൂള്‍ അധികൃതര്‍ പിടിച്ചുവെച്ചതിലെ മാനസിക വിഷമത്താല്‍ വിദ്യാര്‍ഥിനി മാറി നില്‍ക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. പോലീസ് നടത്തിയ ഏഴ് മണിക്കൂര്‍ അന്വേഷണത്തിനൊടുവിലാണ് വിദ്യാര്‍ഥിനിയെ കണ്ടെത്തുന്നത്. വിദ്യാര്‍ഥിനിയെ പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് പന്ത്രണ്ട് വയസുകാരിയെ കാണാതായത്. എളമക്കര സരസ്വതി നികേതന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് .വീട്ടില്‍ തിരികെ എത്താത്തനിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ഥിനി സ്‌കൂള്‍ വിട്ട് സൈക്കിളില്‍ വരുന്നത് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കണ്ടെത്തിയിരുന്നു.വടുതല സ്വദേശികളായ ദമ്പതികളുടെ മകളെയാണ് കാണാതായത്.

Latest