Kerala
തൃശൂരിലെ മാളയില്‍ ആറ് വയസ്സുകാരനെ കുളത്തില്‍ മുക്കിക്കൊന്നു; ഇരുപതുകാരനായ പ്രതി പിടിയില്‍
താണിശ്ശേരി സെന്റ് സേവ്യേഴ്സ് സ്‌കൂളിലെ യു കെ ജി വിദ്യാര്‍ഥി ആബേലാണ് കൊല്ലപ്പെട്ടത്. പ്രതിയായ ജോജോ (20)യെ പോലീസ് പിടികൂടി.

തൃശൂര്‍ | മാളയില്‍ ആറ് വയസ്സുകാരനെ കുളത്തില്‍ മുക്കിക്കൊന്നു. താണിശ്ശേരി സെന്റ് സേവ്യേഴ്സ് സ്‌കൂളിലെ യു കെ ജി വിദ്യാര്‍ഥി ആബേലാണ് കൊല്ലപ്പെട്ടത്. കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയായ ജോജോ (20)യെ പോലീസ് പിടികൂടി.
മരിച്ച കുട്ടിയുടെ അയല്‍വാസിയാണ് ജോജോ. ഇയാള്‍ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് വിധേയനാക്കാന്‍ ശ്രമിച്ചു. കുട്ടി എതിര്‍ക്കുകയും അമ്മയെ അറിയിക്കുമെന്ന് പറയുകയും ചെയ്തു. ഇതോടെ ആബേലിനെ ജോജോ എടുത്തുകൊണ്ടുപോവുകയും കുളത്തിലേക്ക് തള്ളിയിടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരണം ഉറപ്പാക്കാന്‍ മൂക്കും വായും പൊത്തിപ്പിടിച്ചു. കാണാതായ കുട്ടിയെ കണ്ടെത്തുന്നതിനായുള്ള തിരച്ചിലില്‍ ജോജോയും പോലീസിന് ഒപ്പം കൂടിയിരുന്നു.
മോഷണക്കേസ് പ്രതിയായ ജോജോ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. അന്വേഷണത്തില്‍ പോലീസിനെ വഴിതിരിച്ചുവിടാന്‍ പ്രതി ശ്രമിച്ചിരുന്നു. ആദ്യം പ്രതി കുറ്റം സമ്മതിച്ചില്ല. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സമ്മതിച്ചത്.