Connect with us

Kerala

കാണാതായ യുവതി കിണറ്റില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

ഇന്നു രാവിലെ മീനയുടെ മകനാണ് കിണറ്റില്‍ മൃതദേഹം കണ്ടത്.

Published

|

Last Updated

കല്‍പ്പറ്റ |  വയനാട് കാണാതായ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊഴുതന ഇടിയ വയലിലെ മീന(42)യാണ് മരിച്ചത്. രണ്ട് ദിവസമായി ഇവരെ കാണാനില്ലായിരുന്നു. ഇവര്‍ക്കായി അന്വേഷണം നടന്നുകൊണ്ടിരിക്കെ ഇന്നു രാവിലെ മീനയുടെ മകനാണ് കിണറ്റില്‍ മൃതദേഹം കണ്ടത്.

സംഭവത്തിന് മീനയുടെ ഭര്‍ത്താവ് ഒളിവിലാണ്. മദ്യപാനത്തെത്തുടര്‍ന്നു വഴക്കുണ്ടായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. വൈത്തിരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

 

Latest