Connect with us

National

യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം ആരംഭിച്ചു: മന്ത്രി വി മുരളീധരന്‍

Published

|

Last Updated

ന്യൂഡല്‍ഹി | യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം ആരംഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. നാല് അയല്‍ രാജ്യങ്ങളുമായി സഹകരിച്ചാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. യുക്രൈന്‍ അതിര്‍ത്തിയില്‍ എത്തിയവരുടെ വിസാ നടപടികള്‍ പൂര്‍ത്തിയാക്കി അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് കൊണ്ടുപോകും. ഇവരെ നാളെ ഡല്‍ഹിയിലും മുംബൈയിലുമായി എത്തിക്കും.

തിരികെ വരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും എത്തിക്കുമെന്നും മന്ത്രി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Latest