Connect with us

National

ജീവനക്കാരോട് മോശം പെരുമാറ്റം; വിമാന യാത്രക്കാരൻ പിടിയിൽ

മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിൽ ജീവനക്കാരോട് മോശമായി പെരുമാറിയെന്നാണ് പരാതി.

Published

|

Last Updated

ന്യൂഡൽഹി | ജയ്പ്പൂരിൽ നിന്ന് ബെംഗളുരുവിലേക്ക് പോകുകയായിരുന്ന 6E 556 ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറിയ യാത്രക്കാരൻ പിടിയിൽ.

മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിൽ ജീവനക്കാരോട് മോശമായി പെരുമാറിയെന്നാണ് പരാതി. യാത്രക്കാരൻ എയർലൈൻ നൽകിയ യാതൊരു മുന്നറിയിപ്പുകളും വിലക്കെടുത്തില്ലെന്നും മോശം പെരുമാറ്റം തുടർന്നെന്നും എയർലൈൻ കമ്പനി പറയുന്നു.

പിടികൂടിയ യാത്രക്കാരനെ അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്നും നിയമനടപടികൾ കൈകൊള്ളുമെന്നും എയർലൈൻ അധികൃതർ അറിയിച്ചു. എന്നാൽ ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

---- facebook comment plugin here -----

Latest