Connect with us

Kerala

തെറ്റിദ്ധാരണാ പ്രയോഗം: സി പി എം ഏരിയാ സെക്രട്ടറി മര്‍ദിച്ചെന്ന് അവതാരകന്‍;നിഷേധിച്ച് സെക്രട്ടറി

സ്പീക്കറെയും ആരോഗ്യ മന്ത്രിയെയും ക്ഷണിക്കുന്നതിനിടെയാണ് പ്രയോഗം

Published

|

Last Updated

പത്തനംതിട്ട | സ്പീക്കര്‍ എന്‍ എം ഷംസീര്‍ ഉദ്ഘാടകനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
വിശിഷ്ടാതിഥിയുമായ പരിപാടിയില്‍ ഇരുവര്‍ക്കും സ്വാഗതം പറഞ്ഞ ശൈലി പിടിക്കാത്തതിന് അവതാരകനെ സി പി എം ഏരിയാ സെക്രട്ടറി മര്‍ദിച്ചതായി പരാതി. പത്തനംതിട്ട നഗരസഭ നിര്‍മിച്ച ടൗണ്‍ സ്‌ക്വയര്‍ ഉദ്ഘാടന ചടങ്ങില്‍ അവതാരകനായ അധ്യാപകന്‍ ബിനു കെ സാമാണ് സി പി എം ഏരിയാ സെക്രട്ടറി വി സഞ്ചു മര്‍ദിച്ചതായി ആരോപിച്ചത്.

എന്നാല്‍ അവതരണ രീതി ശരിയായില്ലെന്ന് പറയുക മാത്രമാണ് ചെയ്തതെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് സി പി എം പത്തനംതിട്ട ഏരിയാ സെക്രട്ടറി വി സഞ്ചുവിന്റെ വിശദീകരണം. അവതാരകന്റെ പ്രയോഗം വേദിയിലും സദസ്സിലും തെറ്റിദ്ധാരണ പടര്‍ത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍, തന്റെ ഭാഷാ ശൈലി പാര്‍ട്ടിക്കാര്‍ക്ക് മനസ്സിലാകാത്തതാണെന്നും വീണ ജോര്‍ജും മുനിസിപല്‍ ചെയര്‍മാന്‍ സക്കീര്‍ ഹുസൈനും തമ്മിലുള്ള ഗ്രൂപ്പ് പോരില്‍ തന്നെ കരുവാക്കിയെന്നും അവതാരകനായ ബിനു കെ സാം പറഞ്ഞു.

 

Latest