Connect with us

vishakhapatanam od1

മിച്ചല്‍ മിന്നലായി; 117ന് കൂടാരം കയറി ഇന്ത്യ

മിച്ചല്‍ സ്റ്റാര്‍ക് അഞ്ച് വിക്കറ്റെടുത്തു.

Published

|

Last Updated

വിശാഖപട്ടണം | മിച്ചല്‍ സ്റ്റാര്‍കിന്റെ തീയുണ്ടകള്‍ക്ക് മുന്നില്‍ എരിഞ്ഞടങ്ങി ഇന്ത്യ. ആസ്‌ത്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ 26 ഓവറില്‍ വെറും 117 റണ്‍സിന് ഇന്ത്യ കൂടാരം കയറി. മിച്ചല്‍ സ്റ്റാര്‍ക് അഞ്ച് വിക്കറ്റെടുത്തു.

ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ വിരാട് കോലി (31) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. അക്‌സര്‍ പട്ടേല്‍ പുറത്താകാതെ 29 റണ്‍സെടുത്തു. നാല് പേര്‍ സംപൂജ്യരായി.

ടോസ് നേടിയ ആസ്‌ത്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആസ്‌ത്രേലിയയുടെ സീന്‍ അബോട്ട് മൂന്ന് വിക്കറ്റെടുത്തു. നഥാന്‍ എല്ലിസിനാണ് ബാക്കി രണ്ട് വിക്കറ്റ്.

Latest