Connect with us

vishakhapatanam od1

ബാറ്റിംഗിലും മിച്ചല്‍ വെള്ളിടി; കൂറ്റന്‍ ജയം സ്വന്തമാക്കി കംഗാരുപ്പട

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ആസ്‌ത്രേലിയക്ക് പത്ത് വിക്കറ്റ് ജയം.

Published

|

Last Updated

വിശാഖപട്ടണം | ബാറ്റിംഗിലും മിച്ചല്‍ വെടിക്കെട്ടുണ്ടായതോടെ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ ജയം നേടി ആസ്‌ത്രേലിയ. അഞ്ച് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക് ആണ് ബോളിംഗിൽ കുന്തമുനയായതെങ്കിൽ ബാറ്റിംഗിൽ  മിച്ചല്‍ മാര്‍ഷലിന്റെയും ട്രാവിസ് ഹെഡിന്റെയും അര്‍ധ സെഞ്ചുറി മികവില്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ആസ്‌ത്രേലിയക്ക് പത്ത് വിക്കറ്റ് ജയം. വെറും 11 ഓവറിലാണ് ആസ്‌ത്രേലിയ 121 റണ്‍സെടുത്ത് വിജയിച്ചത്.

മിച്ചല്‍ മാര്‍ഷ് 36 ബോളില്‍ 66ഉം ട്രാവിസ് ഹെഡ് 30 ബോളില്‍ 51ഉം റണ്‍സെടുത്തു. മിച്ചല്‍ സ്റ്റാര്‍കിന്റെ തീയുണ്ടകള്‍ക്ക് മുന്നില്‍ എരിഞ്ഞടങ്ങുകയായിരുന്നു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ. 26 ഓവറില്‍ വെറും 117 റണ്‍സിന് ഇന്ത്യ കൂടാരം കയറി.

ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ വിരാട് കോലി (31) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. അക്‌സര്‍ പട്ടേല്‍ പുറത്താകാതെ 29 റണ്‍സെടുത്തു. നാല് പേര്‍ സംപൂജ്യരായി. ടോസ് നേടിയ ആസ്‌ത്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആസ്‌ത്രേലിയയുടെ സീന്‍ അബോട്ട് മൂന്ന് വിക്കറ്റെടുത്തു. നഥാന്‍ എല്ലിസിനാണ് ബാക്കി രണ്ട് വിക്കറ്റ്.

Latest