Connect with us

love jihad

മിശ്രവിവാഹം: കോടഞ്ചേരിയില്‍ ഇന്ന് സി പി എം വിശദീകരണ യോഗം

ലൗ ജിഹാദ് ആരോപണത്തില്‍ ജോര്‍ജ് എം തോമസിനെ തള്ളി ഡി വൈ എഫ് ഐ

Published

|

Last Updated

കോഴിക്കോട് | ഡി വൈ എഫ് ഐ പ്രാദേശിക നേതാവിന്റെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് മുന്‍ എം എല്‍ എ ജോര്‍ജ് എം തോമസ് നടത്തിയ വിവാദ പരാമര്‍ശം പാര്‍ട്ടിക്ക് തീര്‍ത്ത പ്രതിസന്ധി മറികടക്കുന്നതിനായി കോടഞ്ചേരിയില്‍ ഇന്ന് സി പി എം വിശദീകരണ യോഗം. വൈകിട്ട് അഞ്ച് മണിക്ക് ചേരുന്ന യോഗത്തില്‍ ലൗജിഹാദ് അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കും.
ജോര്‍ജ് എം തോമസിന്റെ ലൗജിഹാദ് ആരോപണത്തെ തള്ളി ഇതിനകം ഡി വൈ എഫ് ഐ രംഗത്തെത്തിയിട്ടുണ്ട്. മിശ്രവിവാഹം ചെയ്ത ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി ഷിജിനും ജോസ്നക്കും പിന്തുണ നല്‍കുന്നതായി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് അറിയിച്ചു.

ലൗ ജിഹാദ് എന്നൊന്നില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണെന്ന് സനോജ് പറഞ്ഞു. ലൗ ജിഹാദ് ഒരുനിര്‍മിത കള്ളമാണെന്നും മിശ്രവിവാഹങ്ങളെ ഇനിയും പ്രോത്സാഹിപ്പിക്കുമെന്നും ഡി വൈ എഫ് ഐ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മതേതര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സെക്കുലര്‍ മാട്രിമോണി വെബ്‌സൈറ്റ് തുടങ്ങുകയും മതേതര വിവാഹങ്ങള്‍ക്ക് പിന്തുണ നല്‍കുകുയും ചെയ്ത പ്രസ്ഥാനമാണ് ഡി വൈ എഫ് ഐ എന്നും പോസ്റ്റില്‍ പറയുന്നു.

 

Latest