Connect with us

National

മിസോറാം നിയമസഭ തെരഞ്ഞെടുപ്പ്: സോറാം പീപ്പിള്‍സ് മൂവ്മെന്റിന് മുന്നേറ്റം; 29 സീറ്റില്‍ മുന്നില്‍

ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ട് 7 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

Published

|

Last Updated

ഐസോള്‍| മിസോറാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്ത്. സോറാം പീപ്പിള്‍സ് മൂവ്മെന്റ് 29 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ട് 7 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്ന അവകാശവാദവുമായി രംഗത്തുള്ള കോണ്‍ഗ്രസ് 1 സീറ്റില്‍ മാത്രം ലീഡ് ചെയ്യുകയാണ്. നിലവില്‍ ബിജെപി 3 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്.

40 നിയമസഭ മണ്ഡലങ്ങളാണ് മിസോറാമില്‍ ഉള്ളത്. ജനസംഖ്യയില്‍ 90 ശതമാനത്തിലധികവും ഗോത്ര വിഭാഗക്കാരാണ്. മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ പ്രതിഫലനങ്ങള്‍ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

എട്ടര ലക്ഷം വോട്ടര്‍മാരാണ് മിസോറാമിലുള്ളത്. അതില്‍ 87ശതമാനവും ക്രിസ്ത്യാനികളാണ്. 40 നിയമസഭ സീറ്റില്‍ 39ഉം പട്ടിക വര്‍ഗ സംവരണ സീറ്റുമാണ്. ജനറല്‍ വിഭാഗത്തില്‍ സീറ്റ് ഒന്നേയൊന്ന് മാത്രം. പത്ത് വര്‍ഷം അധികാരത്തിലിരുന്ന കോണ്‍ഗ്രസിനെ തുടച്ച് നീക്കിയാണ് 2018ല്‍ മിസോറാം നാഷണല്‍ ഫ്രണ്ട് സോറംതങ്കയുടെ നേതൃത്വത്തില്‍ അധികാരം പിടിച്ചത്. 2013ല്‍ 34 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന് 2018ല്‍ കിട്ടിയത് അഞ്ച് സീറ്റ് മാത്രം.

മിസോറാം നാഷണല്‍ ഫ്രണ്ടിന് 26.  ബിജെപി ആകട്ടെ 68 ശതമാനത്തില്‍ നിന്ന് 8 ശതമാനം വോട്ട് പിടിക്കുകയും ഒരു സീറ്റ് നേടി അക്കൗണ്ട് തുറക്കുകയും ചെയ്തു. ബിജെപി നേരിട്ട് ഭരിക്കുകയോ, സഖ്യമുണ്ടാക്കുയോ ചെയ്യാത്ത ഒരേയൊരു വടക്ക് കഴിക്കന്‍ സംസ്ഥാനം കൂടിയാണ് മിസോറാം. അന്ന് സോറം മൂവ്‌മെന്റ് എന്ന സംഘടനയുടെ പിന്തുണയോടെ ജയിച്ച കയറിയ എട്ട് സ്വതന്ത്രര്‍ പിന്നീട് ലാല്‍ദുഹോമയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സോറാം പീപ്പിള്‍സ് മൂവ്മെന്റ് പാര്‍ട്ടിക്ക് കീഴിലായി.

 

 

 


---- facebook comment plugin here -----


Latest