Connect with us

Kerala

എം കെ അബൂബക്കര്‍ ഹാജി ഐ എന്‍ എല്‍ സംസ്ഥാന വൈസ് പ്രസിഡൻ്റ്; സമദ് നരിപ്പറ്റ സെക്രട്ടറി

സെക്കുലര്‍ ഇന്ത്യ കാമ്പയിന്‍ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി.

Published

|

Last Updated

കോഴിക്കോട് | ഐ എന്‍ എല്‍ സംസ്ഥാന വൈസ് പ്രസിഡൻ്റായി എം കെ അബൂബക്കര്‍ ഹാജിയേയും സംസ്ഥാന സെക്രട്ടറിയായി സമദ് നരിപ്പറ്റയേയും തെരഞ്ഞെടുത്തു. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് പുതിയ സഹ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സെക്കുലര്‍ ഇന്ത്യ കാമ്പയിന്‍ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി.

നവംബര്‍ മൂന്നിന് ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് ദേശീയ മത നിരപേക്ഷ രാഷ്ട്രീയ സെമിനാര്‍ നടത്തും. വിപുലമായ സാംസ്‌കാരിക പരിപാടികള്‍ക്കും യോഗം രൂപം നല്‍കി. ഡിസംബറില്‍ സംസ്ഥാനത്തുടനീളം സൗഹാര്‍ദ സമ്മേളനങ്ങള്‍ നടത്തും. സംസ്ഥാന പ്രസിഡൻ്റ് എ പി അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു.

Latest