Connect with us

ED

എം കെ കണ്ണന്‍ മുഖ്യമന്ത്രിയെ കണ്ടു; ഇ ഡി ഇന്നും ചോദ്യം ചെയ്യും

മുഖ്യമന്ത്രിയെ കാണുന്നതും ഇ ഡിക്കുമുമ്പില്‍ ഹാജരാവുന്നതും തമ്മില്‍ ബന്ധമില്ല.

Published

|

Last Updated

തിരുവനന്തപുരം | സി പി എം സംസ്ഥാന സമിതി അംഗവും തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണന്‍ മുഖ്യമന്ത്രിയെ കണ്ടു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ മുന്നില്‍ ഹാജരാകാന്‍ പോകുന്നതിനു മുമ്പായിരുന്നു കൂടിക്കാഴ്ച. തൃശൂര്‍ രാമനിലയത്തിലായിരുന്നു കൂടിക്കാഴ്ച.രണ്ടാം തവണയാണ് ഇ ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്.

മുഖ്യമന്ത്രിയെ കാണുന്നതും ഇ ഡിക്കുമുമ്പില്‍ ഹാജരാവുന്നതും തമ്മില്‍ ബന്ധമില്ല. പാര്‍ട്ടി ക്കാരനായ തിനിക്ക് മുഖ്യമന്ത്രിയെ കാണാമെന്നും അദ്ദേഹം പറഞ്ഞു. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണന്‍ നേതൃത്വം നല്‍കുന്ന ബാങ്കില്‍ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി അന്വേഷണം. സി പി എം പ്രാദേശിക നേതാവായ അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷമാണ് കണ്ണനെ വീണ്ടും വിളിപ്പിച്ചത്.

പി ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്ന് ഇ ഡി റിമാന്റ് റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന നിലയില്‍ ഇന്നലെ പുറത്തുവിട്ട വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ബാങ്ക് ഭരണസമിതി അറിയിച്ചു.