Kerala
എയിംസ് കോഴിക്കോട് നിന്ന് മാറ്റുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ എം കെ രാഘവൻ എം പി രംഗത്ത്
കേരളത്തില്‍ നിന്നുള്ള രണ്ടുകേന്ദ്രമന്ത്രിമാരും സംസ്ഥാനത്തിന്റെ വികസനത്തിനായി സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് | എയിംസിനായി കോഴിക്കോട് ഭൂമി കണ്ടെത്തിയതാണെന്നും എയിംസ് കേരളത്തിന് തന്നേ പറ്റുകയുള്ളൂവെന്നും കോഴിക്കോട്ടെ നിയുക്ത എംപി എംകെ രാഘവന്‍. കേരളത്തില്‍ നിന്നുള്ള രണ്ടുകേന്ദ്രമന്ത്രിമാരും സംസ്ഥാനത്തിന്റെ വികസനത്തിനായി സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എയിംസ് മറ്റൊരിടത്ത് മാറ്റുമെന്ന് സുരേഷ്‌ഗോപി പറഞ്ഞ സാഹചര്യം അറിയില്ലെന്നും മാറ്റുമെന്ന് പറയുമ്പോള്‍ എവിടേക്കെന്ന് സുരേഷ്‌ഗോപി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ താത്പര്യം എയിംസ് കിനാലൂരില്‍ വരണമെന്നാണ്. സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയത് കിനാലൂരിലാണ്. കേരളത്തില്‍ നിന്നുള്ള രണ്ടുമന്ത്രിമാരേയും ഇക്കാര്യത്തില്‍ കാണും. എയിംസ് മലബാറില്‍ വളരെ അത്യാവശ്യമാണെന്നും രാഘവന്‍ പറഞ്ഞു.