Connect with us

National

സിവില്‍ സര്‍വീസ് പരീക്ഷാര്‍ഥികളുടെ ആവശ്യങ്ങള്‍ അനുവദിക്കണമെന്ന് എം കെ സ്റ്റാലിന്‍റെ കത്ത്

കൊവിഡ് മൂലം അവസരം നഷ്ടപ്പെട്ടവർക്ക് പ്രായ ഇളവ് നൽകണമെന്നാണ് ആവശ്യം

Published

|

Last Updated

ചെന്നൈ |  സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കൊവിഡ് മഹാമാരി മൂലം അവസാന ശ്രമങ്ങള്‍ അവസാനിപ്പിച്ച എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രായപരിധിയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്.

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നവരില്‍ നിന്ന് ലഭിച്ച ഒരു അഭ്യര്‍ഥന നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് താന്‍ ഇത് എഴുതുന്നതെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് -19 വ്യാപനം മൂലം അവസാന ശ്രമങ്ങള്‍ അവസാനിപ്പിക്കേണ്ടി വന്ന സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്ക് പ്രായപരിധി നീട്ടണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്.

Latest