Connect with us

National

എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഉദയനിധി കൂടി എത്തുന്നതോടെ തമിഴ്‌നാട് മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 34 ആകും.

Published

|

Last Updated

ചെന്നൈ| തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി സത്യവാചകം ചൊല്ലികൊടുത്തു. കായിക വകുപ്പ് മന്ത്രിയായാണ് അദ്ദേഹം സ്ഥാനമേൽക്കുക.

ഉദയനിധി കൂടി എത്തുന്നതോടെ തമിഴ്‌നാട് മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 34 ആകും. മുഖ്യമന്ത്രി ഉൾപ്പെട 35 പേരുണ്ടാകും.

തമിഴ്‌നാട് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരില്‍ മൂന്നാമനാണ് 45-കാരനായ ഉദയനിധി. 2019 മുതല്‍ ഡിഎംകെ യുവജന വിഭാഗത്തിന്റെ സെക്രട്ടറിയാണ് ഉദയനിധി. 1982 മുതല്‍ 2017 വരെ നിലവിലെ മുഖ്യമന്ത്രി സ്റ്റാലിന്‍ വഹിച്ചിരുന്ന പദവിയാണിത്.

Latest