Connect with us

National

ദൂരദര്‍ശന്‍ ലോഗോയുടെ നിറം മാറ്റിയത് ഫാസിസമാണെന്ന് എംകെ സ്റ്റാലിന്‍

ദൂരദര്‍ശന്റെ ലോഗോയുടെ നിറം മാറ്റിയത് നിയമവിരുദ്ധവും അധാര്‍മികവുമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി പറഞ്ഞിരുന്നു

Published

|

Last Updated

ചെന്നൈ | ദൂരദര്‍ശന്റെ ലോഗോയുടെ നിറം മാറ്റിയത് എല്ലായിടത്തും കാവിവത്കരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ജനങ്ങള്‍ വോട്ടിലൂടെ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ദൂരദര്‍ശന്റെ ലോഗോയുടെ നിറം കാവിയാക്കിയതിനെതിരെ പ്രതിഷേധം ശക്തമായതിനിടെയാണ് എംകെ സ്റ്റാലിന്റെ പ്രതികരണം. സാമൂഹിക മാധ്യമത്തിലൂടെയാണ് സ്റ്റാലിന്‍ പ്രതിഷേധം അറിയിച്ചത്.

ദൂരദര്‍ശന്റെ ലോഗോയുടെ നിറം മാറ്റിയത് നിയമവിരുദ്ധവും അധാര്‍മികവുമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest