Connect with us

Kerala

സസ്‌പെന്‍ഷനിലുള്ള എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എക്ക് പാര്‍ട്ടി പരിപാടി

പെരുമ്പാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് നയിക്കുന്ന വാഹന പ്രചാരണ ജാഥയുടെ പോസ്റ്ററിലാണ് കുന്നപ്പിള്ളിലിന്റെ പേരുള്ളത്.

Published

|

Last Updated

കൊച്ചി | സസ്പെന്‍ഷനിലുള്ള എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എക്ക് പാര്‍ട്ടി പരിപാടി. പെരുമ്പാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് നയിക്കുന്ന വാഹന പ്രചാരണ ജാഥയുടെ പോസ്റ്ററിലാണ് കുന്നപ്പിള്ളിലിന്റെ പേരുള്ളത്. പീഡനക്കേസിനെ തുടര്‍ന്ന് എല്‍ദോസിന്റെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

കഴിഞ്ഞ മാസം 28നാണ് എല്‍ദോസ് കുന്നപ്പിള്ളില്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പേട്ട നിവാസിയായ യുവതി പരാതി നല്‍കിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോള്‍ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ന്യായീകരണവുമായി ബ്ലോക്ക് നേതൃത്വം
എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എയെ പാര്‍ട്ടി പരിപാടിക്ക് ക്ഷണിച്ചതില്‍ ന്യായീകരണവുമായി പ്രാദേശിക നേതൃത്വം രംഗത്തെത്തി. കെ പി സി സി, ഡി സി സി പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് വിലക്കുള്ളതെന്ന് നേതൃത്വം പ്രതികരിച്ചു. നിയോജക മണ്ഡലത്തിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് സസ്‌പെന്‍ഷന്‍ തടസ്സമല്ല. മുതിര്‍ന്ന നേതാക്കളോട് അഭിപ്രായം തേടിയ ശേഷമാണ് തീരുമാനമെന്നും പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റി വ്യക്തമാക്കി.

 

 

Latest