Connect with us

Kerala

ചാക്യാര്‍കൂത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥിക്ക് സഹായവുമായി എംഎല്‍എ

വേഷങ്ങള്‍ക്കും മറ്റും വേണ്ടിവരുന്ന തുക കണ്ടെത്താനാവാത്തതായിരുന്നു പ്രശ്‌നം.

Published

|

Last Updated

കൊല്ലം | സാമ്പത്തികബുദ്ധിമുട്ട് മൂലം മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്ന ആശങ്കയിലായിരുന്ന വിദ്യാര്‍ഥിക്ക് സഹായവുമായി എംഎല്‍എ എത്തി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചാക്യാര്‍കൂത്ത് മത്സരത്തില്‍ പങ്കെടുക്കേണ്ടതിന്റെ തലേദിവസം വരെയും തഴവാമണപ്പള്ളി സ്വദേശിയായ അഭിഷേക് പ്രസന്നന്‍ ആശങ്കയിലായിരുന്നു.വേഷങ്ങള്‍ക്കും മറ്റും വേണ്ടിവരുന്ന തുക കണ്ടെത്താനാവാത്തതായിരുന്നു പ്രശ്‌നം.

കരുനാഗപ്പള്ളി ജോണ്‍ എഫ്.കെന്നഡി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ അഭിഷേകിന് കുറച്ച് പണം സ്‌കൂള്‍ അനുവദിച്ചിരുന്നു. സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന കുടുംബത്തിന് ബാക്കി തുക കണ്ടത്താന്‍ പ്രയാസമായിരുന്നു. ഒടുവില്‍ മത്സരത്തിന് ഒരു ദിവസം മുമ്പ് സിആര്‍ മഹേഷ് എംഎല്‍എയെ വിവരം അറിയിക്കുകയും അഭിഷേകിന്റെ കലയോടുള്ള അഭിനിവേഷം മനസ്സിലാക്കിയ എംഎല്‍എ വിദ്യാര്‍ഥിയെ സഹായിക്കുകയുമായിരുന്നു.

മത്സരത്തില്‍ പങ്കെടുത്ത അഭിഷേക് പ്രസന്നന് എ ഗ്രേഡ് ലഭിച്ചു.തുടര്‍ന്ന് എംഎല്‍എയുടെ വീട്ടിലെത്തി അഭിഷേക് സന്തോഷം പങ്കിട്ടു.

---- facebook comment plugin here -----

Latest